India

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍, നയപ്രഖ്യാപന പ്രസംഗം വായിച്ചത് സ്പീക്കര്‍

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍, നയപ്രഖ്യാപന പ്രസംഗം വായിച്ചത് സ്പീക്കര്‍
X

ചെന്നൈ: നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ വാക്ക് ഔട്ട് നടത്തുന്നത്. തുടര്‍ന്ന് സ്പീക്കര്‍ എം അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തിയ അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന് മുന്‍പ് ദേശീയഗാനം ആലപിക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ 'തമിഴ് തായ് വാഴ്ത്ത്' ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് തമിഴ്‌നാട് നിയമസഭയിലെ രീതിയെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ക്ഷുഭിതനായി വാക്ക് ഔട്ട് നടത്തുകയായിരുന്നു.

ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. 'ആടിന് താടിയും സംസ്ഥാനത്ത് ഗവര്‍ണറും ആവശ്യമില്ലെ'ന്ന് പ്രസംഗത്തിനിടെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സ്പീക്കര്‍ എം.അപ്പാവു കേന്ദ്രത്തിനെതിരയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.





Next Story

RELATED STORIES

Share it