India

ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനം വെറും 3 മണിക്കൂര്‍; മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി

ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാലുകോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് വിനിയോഗിക്കുന്നത്.

ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനം വെറും 3 മണിക്കൂര്‍; മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി
X

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി രൂപ. ഏകദേശം 55 ലക്ഷം രൂപയാണ് ഒരു മിനിറ്റിന് ചെലവാവുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേനയാണ് ഇത്രയും പണം ചെലവാക്കുന്നത്. മൂന്നരമണിക്കൂര്‍ മാത്രമാണ് ട്രംപ് ഗുജറാത്തില്‍ തങ്ങുക. യുഎസ് പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാക്കുന്നത്.

ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാലുകോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് വിനിയോഗിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) തീരുമാനിച്ചിരുന്നു. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി.

ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ മോട്ടേര സ്റ്റേഡിയംവരെ 1.73 കോടി യുടെ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കും. ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേഷനും ചേര്‍ന്നാണ് ഭൂരിഭാഗം ചെലവും വഹിക്കുക. ഈമാസം 24നാണ് യു എസ് പ്രസിഡന്റ് ഇന്ത്യയിലെത്തുക. പതിനായിരത്തോളം പോലിസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കുക. ട്രംപിനെ സ്വീകരിക്കാന്‍ 1,20,000 പേര്‍ എത്തുമെന്നാണ് റിപോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗം പേരും ബിജെപി പ്രവര്‍ത്തകരായിരിക്കും.

Next Story

RELATED STORIES

Share it