India

മറാഠാ സമരം അവസാനിച്ചു; മഹാരാഷ്ട്ര സര്‍ക്കാര്‍ സംവരണ ഓര്‍ഡിനന്‍സ് കരട് പുറത്തുവിട്ടു

മറാഠാ സമരം അവസാനിച്ചു; മഹാരാഷ്ട്ര സര്‍ക്കാര്‍ സംവരണ ഓര്‍ഡിനന്‍സ് കരട് പുറത്തുവിട്ടു
X

മുംബൈ: മഹാരാഷ്ട്രയില്‍ ദീര്‍ഘനാളായി നടക്കുന്ന മറാഠാ സമരം അവസാനിപ്പിച്ചു. സംവരണ ഓര്‍ഡിനന്‍സിന്റെ കരട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ പ്രഖ്യാപിച്ചത്. ഇതോടെ നവി മുംബൈയില്‍ പ്രക്ഷോഭകാരികള്‍ ആഹ്ലാദപ്രകടനം നടത്തി.

മറാഠാക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനായി പുതിയ നിയമം അവതരിപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. സംവരണം എന്ന മറാഠാക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സംവരണ ഓര്‍ഡിനന്‍സിന്റെ കരട് നവി മുംബൈയിലെത്തി കഴിഞ്ഞ ദിവസം രാത്രി മനോജ് ജരാങ്കെ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്ക് ഉദ്യോഗസ്ഥസംഘം കൈമാറുകയായിരുന്നു.

മറാഠാക്കാരെ ഒ.ബി.സി ഉപവിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണ പരിധിയില്‍ കൊണ്ടുവരാനാണു നീക്കം നടക്കുന്നത്. 16 ശതമാനം മറാഠാ സംവരണം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കാനാണ് പുതിയ വ്യവസ്ഥകളുമായി ഓര്‍ഡിനന്‍സ് വരുന്നത്.




Next Story

RELATED STORIES

Share it