India

കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്

കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്
X

ഹൈദരാബാദ്: ബിഹാറിലെ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയില്‍ നിന്ന് ശുഭവാര്‍ത്ത. അഞ്ച് റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 12,859 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നവീന്‍ യാദവാണ് മുന്നില്‍ നില്‍ക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) സിറ്റിങ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആര്‍എസ് രംഗത്തിറക്കിയത്.സുനിത രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ദീപക് റെഡി മൂന്നാം സ്ഥാനത്തുമാണുള്ളത്.

2025 ലെ ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചച്ചിരുന്നത്. ബിജെപി വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ രംഗത്തിറക്കി. രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജെയിന്‍ മുന്നിലാണ്.



Next Story

RELATED STORIES

Share it