India

ടെലികോം കമ്പനികൾ ഇന്ത്യയിൽ 5 ജി ട്രയലുകൾ ഉടൻ ആരംഭിക്കും

നഗര മേഖലകൾക്ക് പുറമേ ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലും പരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് അനുമതി നൽകിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ കത്തുകൾ വ്യക്തമാക്കുന്നു.

ടെലികോം കമ്പനികൾ ഇന്ത്യയിൽ 5 ജി ട്രയലുകൾ ഉടൻ ആരംഭിക്കും
X

ന്യൂഡൽഹി: 5 ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രയോഗങ്ങൾക്കുമായി പരീക്ഷണങ്ങൾ നടത്താൻ ടെലികോം സേവന ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുമതി നൽകി.

5 ജി സാങ്കേതികവിദ്യയുടെ പ്രയോജനം രാജ്യത്തുടനീളം വ്യാപിക്കുകയും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങാതിരിക്കുകയും ചെയ്യുന്നതിന് ഓരോ ടിഎസ്പിക്കും നഗര മേഖലകൾക്ക് പുറമേ ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലും പരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് അനുമതി നൽകിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ കത്തുകൾ വ്യക്തമാക്കുന്നു.

ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വോഡഫോൺ ഐഡിയ ലിമിറ്റഡ്, എംടിഎൻഎൽ എന്നീ ടിഎസ്പികൾ എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നീ കമ്പനികളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തുക. അതിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് സ്വന്തം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചും പരീക്ഷണങ്ങൾ നടത്തും.

പരീക്ഷണങ്ങളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനും വേണ്ടിയുള്ള 2 മാസത്തെ സമയപരിധിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷണങ്ങൾ ഒറ്റപ്പെട്ടതാണെന്നും നിലവിലുള്ള ടി‌എസ്‌പികളുടെ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കില്ലെന്നും സി ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Telecom Service Providers to start 5G trials across India

Next Story

RELATED STORIES

Share it