- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിഡിപി നേതാവ് ഗാന്‍ഗുല പ്രതാപ് റെഡ്ഡി ബിജെപിയില്‍
ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു പ്രതാപ് റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശനം. ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും റെഡ്ഡിക്ക് പരിചിതമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍റാവു പറഞ്ഞു.
ന്യൂഡല്‍ഹി: തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവ് ഗാന്‍ഗുല പ്രതാപ് റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു പ്രതാപ് റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശനം. ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും റെഡ്ഡിക്ക് പരിചിതമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍റാവു പറഞ്ഞു. ഹ്രസ്വകാലത്തേക്ക് അദ്ദേഹം ബിജെപിയിലുണ്ടായിരുന്നു. പാര്‍ട്ടി അദ്ദേഹത്തിന് പുതിയതല്ല. ബിജെപിയുടെ ഭാഗമാവാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് മതിപ്പുണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസം.
ബഹുജനനേതാവായ അദ്ദേഹത്തെ ആന്ധ്രാപ്രദേശില്‍ നിയോഗിക്കാനാണ് ആലോചിക്കുന്നത്. ഇനിയും നിരവധി നേതാക്കള്‍ തങ്ങളോടൊപ്പം ചേരുമെന്നും റാവു കൂട്ടിച്ചേര്‍ത്തു. 2000 ല്‍ ബിജെപിയില്‍ ചേര്‍ന്ന റെഡ്ഡി പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. 1992 മുതല്‍ 1998 വരെ റെഡ്ഡി രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. വിവരസാങ്കേതികം, ടൂറിസം, ഗതാഗതം തുടങ്ങിയ വിവിധ കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയുടെ ദേശീയതയും വികസനപ്രവര്‍ത്തനങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് റെഡ്ഡി പ്രതികരിച്ചു. രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച പ്രതിച്ഛായയാണുള്ളത്. അഴിമതികള്‍ രാജ്യത്ത് കുറഞ്ഞുവെന്നും പ്രതാപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















