India

കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി രാജിവച്ച് വീണ്ടും എഐഎഡിഎംകെയില്‍ ചേര്‍ന്നു

മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് അപ്‌സര റെഡ്ഡി. കോണ്‍ഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിതനിയന്ത്രണം പാര്‍ട്ടിയെ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയതായി തമിഴ്‌നാട് സ്വദേശിയായ അപ്‌സര ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി രാജിവച്ച് വീണ്ടും എഐഎഡിഎംകെയില്‍ ചേര്‍ന്നു
X

ചെന്നൈ: നടി ഖുശ്ബുവിനുശേഷം തമിഴ്‌നാട് കോണ്‍ഗ്രസില്‍ വീണ്ടുമൊരു രാജി. കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി അപ്‌സര റെഡ്ഡി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് അപ്‌സര റെഡ്ഡി. കോണ്‍ഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിതനിയന്ത്രണം പാര്‍ട്ടിയെ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയതായി തമിഴ്‌നാട് സ്വദേശിയായ അപ്‌സര ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തമിഴ് ജനതയില്‍നിന്ന് ഏറെ അകലെയാണ്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേത് മോശം പ്രകടനമാണെന്നും അപ്‌സര കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ പ്രകടനവും സോണിയ ഗാന്ധിയുടെ നിയന്ത്രണവും പാര്‍ട്ടിയുടെ വേരുകള്‍ നശിപ്പിച്ചതായി എനിക്ക് തോന്നുന്നു. എടപ്പാടി കെ പളനിസ്വാമിയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന അതിശയകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അപ്‌സര കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിട്ട അപ്‌സര വെള്ളിയാഴ്ച എഐഎഡിഎംകെയില്‍ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിക്കുമെന്ന് അപ്‌സര അറിയിച്ചു. പത്രപ്രവര്‍ത്തകയായ അപ്സര 2016 ലാണ് രാഷ്ട്രീയത്തിലേക്ക് നീങ്ങിയത്. ഒരുമാസത്തില്‍ താഴെ മാത്രം ബിജെപിയില്‍ കഴിഞ്ഞശേഷം അപ്‌സര, അന്നത്തെ മുഖ്യമന്ത്രി ജെ ജയലളിതയുടെ സാന്നിധ്യത്തിലാണ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്.

എഐഎഡിഎംകെ ലീഡറുടെ മരണശേഷം അപ്‌സര, വി കെ ശശികലയെ പിന്തുണച്ച് ഇംഗ്ലീഷ് മാസികയില്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പിന്നീട്, 2019 ല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ അപ്‌സര, ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ കോണ്‍ഗ്രസ് അംഗമായി. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിതയായി. ഒരിടവേളയ്ക്കുശേഷം വീണ്ടും എഐഎഡിഎംകെയിലേയ്ക്ക് മടങ്ങിപ്പോവുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശത്തിനുമായി പോരാടുന്ന അപ്‌സര, യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it