മോദി സര്‍ക്കാരിന്റെ ഏകാധിപത്യത്തിനെതിരെ തമിഴ്‌നാടും കേരളവും ഒന്നിക്കും; വീഡിയോയുമായി എംകെ സ്റ്റാലിന്‍
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വെറും നഗരസഭകളായാണ് കാണുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും പേരാട്ടമെന്നും അദേഹം വ്യക്തമാക്കി.മുന്‍ പ്രധാനമന്ത്രിമാര്‍ സംസ്ഥാനങ്ങളെയും അവിടെയുള്ള ജനങ്ങളെയും ബഹുമാനിച്ചിരുന്നു. ജി.എസ്.ടി. നടപ്പാക്കിയശേഷം എല്ലാ സംസ്ഥാനസര്‍ക്കാരുകളും വലിയ സാമ്പത്തികപ്രതിസന്ധിയിലാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നതെന്നും അദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായി പോരാടുകയാണ്. കേരളമുഖ്യമന്ത്രി പിണറായി വിജയനും ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കി.
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT