India

താജികിസ്താനില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പടുത്തി

താജികിസ്താനില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പടുത്തി
X

ദുഷാന്‍ബെ: മധ്യേഷ്യന്‍ രാജ്യമായ താജികിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് പുറത്തേയ്ക്കിറങ്ങി ഓടി. വെള്ളിയാഴ്ച രാത്രി 10:34നാണ് ഭൂചലനമുണ്ടായത്.

രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങാതെ താഴ്‌വരയില്‍ കഴിച്ചുകൂട്ടുകയായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറില്‍നിന്നും 450 കിലോമീറ്റര്‍ അകലെ താജികിസ്താനില്‍ 31.57 ഡിഗ്രി വടക്കും രേഖാംശം 75.09 ഡിഗ്രി കിഴക്കുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 2005 ഒക്ടോബര്‍ 8ന് കശ്മീരില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കശ്മീര്‍ അബിയില്‍ നിയന്ത്രണരേഖയുടെ രണ്ട് ഭാഗങ്ങളിലായി 80,000 പേരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it