മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു
സെന്‍ട്രല്‍ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ലെയ്‌നിലെ എട്ടാം നമ്പര്‍ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെനിന്ന് താമസം മാറുന്ന കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സുഷമ പങ്കുവച്ചത്.
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗിക വസതിയൊഴിഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ലെയ്‌നിലെ എട്ടാം നമ്പര്‍ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെനിന്ന് താമസം മാറുന്ന കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സുഷമ പങ്കുവച്ചത്. താന്‍ താമസം മാറുകയാണെന്നും പഴയ മേല്‍വിലാസത്തിലോ ഫോണ്‍ നമ്പറുകളിലോ തന്നെ ഇനി ബന്ധപ്പെടാനാവില്ലെന്നും സുഷമ ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മല്‍സരരംഗത്തുനിന്ന് സുഷമ പിന്‍മാറിയിരുന്നു.
അതേസമയം, അവര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാവുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ ഇക്കാര്യത്തില്‍ സുഷമയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ഈ വാര്‍ത്തകള്‍ സുഷമ തന്നെ തള്ളിക്കളയുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ദിനത്തില്‍ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സുഷമ ട്വിറ്ററില്‍ എഴുതിയ കുറിപ്പ് വലിയ വാര്‍ത്തയായി മാറിയിരുന്നു. അഞ്ചുവര്‍ഷം കേന്ദ്രമന്ത്രിസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മോദി അവസരം നല്‍കിയതിനെ പ്രകീര്‍ത്തിക്കുന്നതായിരുന്നു ട്വിറ്ററിലെ കുറിപ്പ്.
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT