India

സുശീല്‍ചന്ദ്ര പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സുനില്‍ അറോറ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലാണ് സുശീല്‍ചന്ദ്രയുടെ നിയമനം. നിലവില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി) ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 1980 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് സുശീല്‍ചന്ദ്ര.

സുശീല്‍ചന്ദ്ര പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ചന്ദ്രയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സുനില്‍ അറോറ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലാണ് സുശീല്‍ചന്ദ്രയുടെ നിയമനം. നിലവില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി) ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 1980 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് സുശീല്‍ചന്ദ്ര. ഈ വര്‍ഷം മെയ് വരെ സിബിഡിടിയുടെ ചെയര്‍മാനായി തുടരാന്‍ കാലാവധിയുണ്ടായിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമന ഉത്തരവ്. സിബിഡിടി ചെയര്‍മാനായിരിക്കെ സുശീല്‍ചന്ദ്രയ്ക്ക് മോദി സര്‍ക്കാര്‍ രണ്ടുതവണ കാലാവധി നീട്ടിക്കൊടുത്തിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പിലൂടെ 26,306 കോടി രൂപ കൊള്ളയടിച്ച നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രക്ഷപ്പെട്ടപ്പോള്‍ കണ്ണടച്ച ഉദ്യോഗസ്ഥനെന്ന ആരോപണം നേരിടുന്നയാളാണ് സുശീല്‍ ചന്ദ്ര. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ രാജ്യം വിട്ടപ്പോള്‍ സിബിഡിടി തലവനായ സുശീല്‍ ചന്ദ്ര എന്തുചെയ്യുകയായിരുന്നെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തട്ടിപ്പുകാര്‍ രാജ്യംവിട്ട ജൂണ്‍ 2017 മുതല്‍ മെയ് 2018 വരെയുള്ള കാലയളവില്‍ സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര ആയിരുന്നെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it