കോടതിയലക്ഷ്യക്കേസ്: വിജയ് മല്യയുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് 2017 മെയ് 9ന് കോടതി കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മല്യ സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് യു യു ലളിത്, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിയില്‍ ഞങ്ങള്‍ക്ക് യാതൊരു മെറിറ്റും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് 2017 മെയ് 9ന് കോടതി കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മല്യ സുപ്രിംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. 40 മില്യന്‍ യുഎസ് ഡോളറാണ് വിജയ് മല്യ മക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്.
ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരേ വിജയ് മല്യ പുനപ്പരിശോധന ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവ് കേസില്‍ പ്രതിയായ മല്യ ഇപ്പോള്‍ യുകെയിലാണ്.
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT