India

ലെറ്റര്‍ പാഡ് കോളജുകളിലെ നിയമ ബിരുദ വില്‍പ്പന: ബാര്‍ കൗണ്‍സിലിന് സുപ്രിം കോടതി നോട്ടിസ്

ബിരുദം വില്‍പ്പന നടത്തുന്ന ഇത്തരം ലെറ്റര്‍പാഡ് ലോ കോളജുകള്‍ രാജ്യത്താകമാനം കൂണുപോലെ മുളച്ചു പൊങ്ങുകയാണ്. ഇത് തടയുന്നതിന് ഫലപ്രദമായി പരിഹാരം കണ്ടെത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ലെറ്റര്‍ പാഡ് കോളജുകളിലെ നിയമ ബിരുദ വില്‍പ്പന: ബാര്‍ കൗണ്‍സിലിന് സുപ്രിം കോടതി നോട്ടിസ്
X

ന്യൂഡല്‍ഹി: രാജ്യത്തെ 'ലെറ്റര്‍പാഡ്' കോളജുകളില്‍ നിന്ന് നിയമ ബിരുദം 'വില്‍പ്പന' നടത്തുന്നതിനെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് (ബിസിഐ) സുപ്രിം കോടതി നോട്ടിസ് അയച്ചു. മഹത്തായ നിയമ വൃത്തിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന തരത്തില്‍ നിയമ ബിരുദം വില്‍പ്പന നടത്തുന്ന പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്ന ഇത്തരം കോളജുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എം വസന്ത രാജ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ കെ സിക്രി, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഇത്തരത്തില്‍ നിയമ വിരുദ്ധമായി നിയമ ബിരുദധാരികളായവര്‍ ഇതിനോടകം തന്നെ മഹത്തായ നിയമ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ബിരുദം വില്‍പ്പന നടത്തുന്ന ഇത്തരം ലെറ്റര്‍പാഡ് ലോ കോളജുകള്‍ രാജ്യത്താകമാനം കൂണുപോലെ മുളച്ചു പൊങ്ങുകയാണ്. ഇത് തടയുന്നതിന് ഫലപ്രദമായി പരിഹാരം കണ്ടെത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പകരക്കാരെ ഉപയോഗിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റെഗുലര്‍ ക്ലാസില്‍ പങ്കെടുക്കാതെ പരീക്ഷ എഴുതാതെയും നിയമ ബിരുദം നല്‍കുന്ന കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ബാര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Next Story

RELATED STORIES

Share it