India

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരേ പകർപ്പവകാശ ലംഘനത്തിന് കേസ്

ചലച്ചിത്ര നിർമ്മാതാവ് സുനീൽ ദർശൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരേ പകർപ്പവകാശ ലംഘനത്തിന് കേസ്
X

മുംബൈ: ​ഗൂ​ഗിൾ ഇന്ത്യ സിഇഒ സുന്ദർ പിച്ചൈക്കും മറ്റ് അഞ്ച് പേർക്കുമെതിരേ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലിസ്. തന്റെ ചിത്രം ഏക് ഹസീനാ തി ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതായി കാണിച്ച് ചലച്ചിത്ര നിർമ്മാതാവ് സുനീൽ ദർശൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ഈ കേസ് 2017-ൽ പുറത്തിറങ്ങിയ ഒരു സിനിമയുമായി ബന്ധപ്പെട്ടതാണ് (ഏക് ഹസീനാ തി ഏക് ദീവാന താ). കോടിക്കണക്കിന് കാഴ്ചക്കാരാണ് ഈ ചിത്രത്തിനുള്ളത്. ഞാൻ ​ഗൂ​ഗിളിന് ഇമെയിൽ അയച്ചിരുന്നു, അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ദർശൻ പറഞ്ഞു.

അവരുടെ സാങ്കേതികവിദ്യയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, പക്ഷേ എന്റെ അവകാശങ്ങൾ പൂർണ്ണമായും ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള എന്റെ ആദ്യപടിയാണ്. നിയമവ്യവസ്ഥയോട് ഞാൻ വളരെ നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it