India

വഡോദരയില്‍ വിദ്യാര്‍ഥിയെ അടിച്ച കേസ്, ട്യൂഷന്‍ മാഷിന് ആറ് മാസം തടവ്, ഒരുലക്ഷം പിഴ

വഡോദരയില്‍ വിദ്യാര്‍ഥിയെ അടിച്ച കേസ്, ട്യൂഷന്‍ മാഷിന് ആറ് മാസം തടവ്, ഒരുലക്ഷം പിഴ
X


വഡോദര: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ മാഷ് തല്ലി. വഡോദരയിലാണ് സംഭവം. അടിയെ തുടര്‍ന്ന് കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കേസായി. ഒടുവില്‍ കോടതി അധ്യാപകന് ആറ് മാസം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇത്രയം കാലം കഴിഞ്ഞ് ഇതുപോലൊരു ശിക്ഷയ്ക്ക് പ്രസക്തിയുണ്ടോയെന്നാണ് നെറ്റിസണ്‍സ് പ്രധാനമായും ചോദിക്കുന്നത്.

ജസ്ബീര്‍സിങ് ചൗഹാന്‍ എന്ന സ്വകാര്യ ട്യൂഷന്‍ മാഷാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2019 ഡിസംബര്‍ 23 നായിരുന്നു സംഭവം. ഇംഗ്ലീഷും സാമൂഹ്യശാസ്ത്രവുമായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥിയെ പഠിപ്പിച്ചിരുന്നത്. ക്ലാസിനിടെ അരിശം കയറിയ ജസ്ബീര്‍സിങ് വിദ്യാര്‍ഥിയെ തല്ലി. പിന്നാലെ കുട്ടിയുടെ അച്ഛന്‍ തേജസ് ഭട്ട് പരാതിയുമായി കോടതിയെ സമീപിച്ചു.

ട്യൂഷന്‍ സെന്റിറില്‍ നിന്നും വിളിച്ച് കാണണമെന്ന് പറഞ്ഞത് അനുസരിച്ചാണ് താനും ഭാര്യയും പോയതെന്ന് ഭട്ട് പരതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍, അധ്യാപകന്‍ രണ്ട് ദിവസത്തെ ക്ലാസ് കട്ട് ചെയ്തതിന്റെ പേരില്‍ മകനെ അടിക്കുന്നതാണ് കണ്ടത്. അടിയില്‍ മകന്റെ കര്‍ണ്ണപടം പൊടി രക്തസ്രാവം ഉണ്ടായെന്നും ഭട്ട് നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ച് വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. അനുസരണ കാണിക്കാത്ത വിദ്യാര്‍ത്ഥികളെ തല്ലാന്‍ അധ്യാപകന് അവകാശമുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിരവധി പേരെഴുതിയത്. അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് ബാധ്യതയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.






Next Story

RELATED STORIES

Share it