India

ലോക പാരാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിനിടെ തെരുവ് നായ്ക്കളുടെ ആക്രമണം; കെനിയന്‍ സ്പ്രിന്റ് കോച്ചിനും ജപ്പാന്‍ അസിസ്റ്റ്ന്റ് കോച്ചിനും കടിയേറ്റു

ലോക പാരാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിനിടെ തെരുവ് നായ്ക്കളുടെ ആക്രമണം; കെനിയന്‍ സ്പ്രിന്റ് കോച്ചിനും ജപ്പാന്‍ അസിസ്റ്റ്ന്റ് കോച്ചിനും കടിയേറ്റു
X

ന്യൂഡല്‍ഹി: ലോക പാരാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് നടക്കുന്ന ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കടിയേറ്റു. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് മവാന്‍സോ, ജാപ്പാനീസ് അസിസ്റ്റന്റ് കോച്ച് മിക്കോ ഒക്കുമാറ്റ്‌സു എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവര്‍ക്കും ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു.


200 മീറ്റര്‍ ഓട്ടമല്‍സരത്തിന് മുമ്പ് സ്റ്റാര്‍ട്ടിങ് ബ്ലോക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് കെനിയന്‍ കോച്ചിന് കടിയേല്‍ക്കുന്നത്. താരങ്ങളെ പരിശീലിപ്പിക്കുന്നതിനിടെയാണ് ജപ്പാന്‍ കോച്ചിന് കടിയേല്‍ക്കുന്നത്. രണ്ടുപേര്‍ക്കും കഴിഞ്ഞ ദിവസം രാവിലെയാണ് കടിയേല്‍ക്കുന്നത്. സംഭവത്തില്‍ കെനിയന്‍ ടീം ഞെട്ടല്‍ രേഖപ്പെടുത്തി. ഇത്രയും വലിയ ലോക ചാംപ്യന്‍ഷിപ്പ് നടക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുന്നത് നിരാശാജനകമാണെന്ന് കെനിയന്‍ ടീം വ്യക്തമാക്കി.




Next Story

RELATED STORIES

Share it