India

കുരങ്ങുകള്‍ 'തട്ടിക്കൊണ്ടുപോയ' നവജാതശിശു മരിച്ച നിലയില്‍

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സിറ്റിയിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങുകള്‍ അകത്ത് പ്രവേശിച്ചതെന്ന് കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി അറിയിച്ചു. ഉറങ്ങിക്കിടന്ന ഇരട്ടക്കുട്ടികളെ കുരങ്ങുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു.

കുരങ്ങുകള്‍ തട്ടിക്കൊണ്ടുപോയ നവജാതശിശു മരിച്ച നിലയില്‍
X

ചെന്നൈ: ഒരുസംഘം കുരങ്ങുകള്‍ 'തട്ടിക്കൊണ്ടുപോയ' നവജാതശിശുക്കളില്‍ ഒരാള്‍ മരിച്ചു. എട്ടുദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയാണ് കുരങ്ങുകള്‍ എടുത്തുകൊണ്ടുപോയത്. ഇതില്‍ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സിറ്റിയിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങുകള്‍ അകത്ത് പ്രവേശിച്ചതെന്ന് കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി അറിയിച്ചു. ഉറങ്ങിക്കിടന്ന ഇരട്ടക്കുട്ടികളെ കുരങ്ങുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു.

കുരങ്ങുകളെ കണ്ട് പരിഭ്രമിച്ചുപോയ ഭുവനേശ്വരി അവ പോയ ശേഷമാണ് കുട്ടികളെ കാണാതായെന്ന വിവരമറിയുന്നത്. ഭുവനേശ്വരിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി മേല്‍ക്കൂരയില്‍ പരിശോധിച്ചു. ഒരു കുട്ടിയെ ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെയാണ് വീടിന് സമീപത്ത് ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പിതാവ് രാജ പോലിസില്‍ പരാതി നല്‍കി. പരാതി രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടത്തുകയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it