India

സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാല്‍ പുതിയ ട്രഷററുമായിരിക്കും. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ ഇളയസഹോദരനാണ് അരുന്‍ ധുമാല്‍.

സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റ്
X

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാത്രി മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാല്‍ പുതിയ ട്രഷററുമായിരിക്കും. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ ഇളയസഹോദരനാണ് അരുന്‍ ധുമാല്‍. നിലവില്‍ ബംഗാളിലെ ക്രിക്കറ്റ് അസോസിയേഷന്റെ (സിഎബി) പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ കളിക്കാരന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. കളിക്കാരന്‍, ക്യാപ്റ്റന്‍, കോച്ച്‌മെന്റര്‍ എന്നീ നിലകളില്‍ മികച്ച അനുഭവജ്ഞാനമുള്ള വ്യക്തിയെന്ന നിലയിലാണ് ഗാംഗുലിയുടെ പേര് നിര്‍ദേശിച്ചത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് പിടിമുറുക്കിയിരുന്ന എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ശ്രീനിവാസന്റെ പിന്തുണയുള്ള മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സമിതി തലവനാവുമെന്ന് കരുതിയിരുന്നെങ്കിലും പൊതുസമ്മതനെന്ന നിലയില്‍ ഗാംഗുലിയുടെ പേര് ഉയര്‍ന്നുവരികയായിരുന്നു. ഇത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു.


Next Story

RELATED STORIES

Share it