India

വിക്ടോറിയന്‍ ഇന്റീരിയര്‍, പുത്തന്‍ സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം; പ്രിയങ്കയ്ക്കു വേണ്ടി കോണ്‍ഗ്രസ് ഓഫിസ് ഒരുങ്ങുന്നു

ഈയിടെ യുപി കോണ്‍ഗ്രസ് കമ്മിറ്റി പുതിയ മാധ്യമവിഭാഗത്തെ കണ്ടെത്താന്‍ ഇന്റര്‍വ്യൂവും ടെസ്റ്റും നടത്തിയിരുന്നു. കര്‍ണാടകയിലും ഗുജറാത്തിലും പരീക്ഷിച്ച രീതിയാണ് ഉപയോഗിച്ചത്.

വിക്ടോറിയന്‍ ഇന്റീരിയര്‍, പുത്തന്‍ സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം; പ്രിയങ്കയ്ക്കു വേണ്ടി കോണ്‍ഗ്രസ് ഓഫിസ് ഒരുങ്ങുന്നു
X


ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ അവരോധിച്ചതു അണികളിലുണ്ടാക്കിയ ആവേശം വരച്ചുകാണിക്കുന്നതാണ്, അവര്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍. പശ്ചിമ യുപിയിലെ 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫിസില്‍ പുത്തന്‍ സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം ഉള്‍പ്പെടെയാണ് ഒരുക്കുന്നത്. ചുവരുകളെല്ലാം പുത്തന്‍ പെയിന്റടിച്ചു. വിക്ടോറിയന്‍ സ്‌റ്റൈലിലുള്ള ഫര്‍ണിച്ചറുകളും തയ്യാറാക്കി. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികളാണ് ഓഫിസിലുണ്ടാവുക. വ്യവസായി റോബര്‍ട്ട് വധ്രയെ വിവാഹം ചെയ്ത ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പ്രിയങ്കയെ അണികള്‍ എല്ലാംമറന്നാണ് സ്വീകരിക്കാനൊരുങ്ങുന്നത്. ഇനിയുള്ള കാലം പൂര്‍ണമായും പ്രിയങ്ക ഗാന്ധി വധ്ര രാഷ്ട്രീയത്തില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വമെടുത്തിരുന്നെങ്കിലും വര്‍ഷങ്ങളോളമായി പ്രധാന തീരുമാനങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. മാതാവ് സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിലും അമേത്തിയിലും മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു പ്രിയങ്കയെത്തിയിരുന്നത്. ഓഫിസിലെ പെയിന്റടിയും പുനര്‍നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സീഷാന്‍ ഹൈദര്‍ പറഞ്ഞു. പുതിയ ഫര്‍ണിച്ചര്‍, ഗ്രീന്‍ ലെതര്‍ സീറ്റിനു ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സീലിങുകളുള്ള കെട്ടിടത്തില്‍ വിക്ടോറിയന്‍ ഫര്‍ണിച്ചറുകളാണ് ഉപോയിക്കുക പ്രിയങ്കയുടെ പ്രഖ്യാപന ശേഷം സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ ആകമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെയധികം സന്തോഷത്തിലാണ്. അവര്‍ക്കു കീഴില്‍ പുത്തനുണര്‍വോടെ മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ സൗന്ദര്യം നിലനിര്‍ത്തിയുള്ള ഓഡിറ്റോറിയം പാര്‍ട്ടി യോഗങ്ങള്‍ക്കു മാത്രമല്ല, വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഉപയോഗിക്കും. കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ പ്രഫഷനല്‍ സംഘത്തിനാണ് ഓഫിസ് നിര്‍മാണചുമതല നല്‍കിയിട്ടുള്ളതെന്ന് യുപി കോണ്‍ഗ്രസ് മാധ്യമപ്രതിനിധി രാജീവ് ഭക്ഷി പറഞ്ഞു. പ്രിയങ്കയെ വരവേല്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിങുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കമാണ് നേതൃത്വം നല്‍കുന്നത്.


മാധ്യമവിഭാഗത്തെ പുനസ്ഥാപിക്കുകയും യുവാക്കളെ നിയോഗിക്കുകയും ചെയ്യും. മുന്‍കാലത്ത് പാര്‍ട്ടിയുടെ വക്താക്കളായവരുള്‍പ്പെടെ കുറഞ്ഞത് 65 കോണ്‍ഗ്രസ് പ്രവര്‍ത്തകരെങ്കിലും ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെല്ലാം പാര്‍ട്ടി നേടുന്ന വോട്ടിങ് ശതമാനത്തെ കുറിച്ചും സീറ്റുകളും സംബന്ധിച്ചുള്ള 14 ചോദ്യങ്ങളടങ്ങിയ പരീക്ഷയാണു നടത്തിയത്. ഇവരില്‍ നിന്ന് ചുരുക്കപ്പട്ടികയില്‍ പെട്ടവരെ എഐസിസി സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ രോഹന്‍ ഗുപ്തയാണ് ഇന്റര്‍വ്യൂ ചെയ്തത്. ഇത്തരത്തില്‍ പഴുതുകളടച്ചുള്ള മുന്നൊരുക്കത്തോടെ ശക്തമായ സംഘടനാ സംവിധാനം ഉറപ്പുവരുത്താനാണു പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.


Next Story

RELATED STORIES

Share it