India

സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ മഹേന്ദ്ര കുമാര്‍ അന്തരിച്ചു

ചിക്മാംഗ്ലൂര്‍ കൊപ്പ സ്വദേശിയായ മഹേന്ദ്രകുമാര്‍ ബജ്‌റംഗദള്‍ കര്‍ണാടക മുന്‍ സംസ്ഥാന കണ്‍വീനര്‍ ആയിരുന്നു. മംഗലാപുരത്ത് ചര്‍ച്ചിന് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ബജ്‌റംഗ്ദള്‍ വിട്ടു.

സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ മഹേന്ദ്ര കുമാര്‍ അന്തരിച്ചു
X

ബംഗളൂരു: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ മഹേന്ദ്ര കുമാര്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.

ചിക്മാംഗ്ലൂര്‍ കൊപ്പ സ്വദേശിയായ മഹേന്ദ്രകുമാര്‍ ബജ്‌റംഗദള്‍ കര്‍ണാടക മുന്‍ സംസ്ഥാന കണ്‍വീനര്‍ ആയിരുന്നു. മംഗലാപുരത്ത് ചര്‍ച്ചിന് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ബജ്‌റംഗ്ദള്‍ വിട്ടു. സംഭവത്തില്‍ മഹേന്ദ്ര കുമാര്‍ അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് പൊതു പ്രവര്‍ത്തനത്തില്‍ സജീവമായ മഹേന്ദ്രകുമാര്‍ കര്‍ണാടകയിലെ സംഘപരിവാര്‍ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു. കര്‍ണാടകയില്‍ സംഘപരിവാറിനെതിരായ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി. മഹേന്ദ്ര കുമാറിന്റെ 'നമ്മ ധ്വനി' എന്ന യൂ ട്യൂബ് ചാനലിലെ പ്രഭാഷണങ്ങള്‍ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it