India

ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് തമിഴ്‌നാട് വനംമന്ത്രി

സംഭവത്തില്‍ അഗാധമായ ദു:ഖമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ കുട്ടിയും മാതാവും തയ്യാറായി. എസ്‌സി-എസ്ടി നിയമപ്രകാരം മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് 14കാരനായ ബാലന്‍ മന്ത്രിക്കെതിരേ മസിനഗുടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് തമിഴ്‌നാട് വനംമന്ത്രി
X

ചെന്നൈ: ആദിവാസി ബാലനെക്കൊണ്ട് പരസ്യമായി ചെരുപ്പഴിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ ഖേദം പ്രകടിപ്പിച്ചു. ഊട്ടിയിലെ ഗസ്റ്റ്ഹൗസില്‍ കുട്ടിയും മാതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. 50 ഓളം ആദിവാസികളും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അഗാധമായ ദു:ഖമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ കുട്ടിയും മാതാവും തയ്യാറായി. എസ്‌സി-എസ്ടി നിയമപ്രകാരം മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് 14കാരനായ ബാലന്‍ മന്ത്രിക്കെതിരേ മസിനഗുടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, പോലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. നീലഗിരി ജില്ലയിലെ തെപ്പക്കാട് പൊതുപരിപാടിക്കിടെ ആദിവാസി ബാലനെക്കൊണ്ട് മന്ത്രി പരസ്യമായി ചെരുപ്പഴിപ്പിക്കുകയായിരുന്നു. മുതുമല കടുവാ സങ്കേ തത്തില്‍ കുങ്കി ആനകളെ പരിപാലിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. നടന്നുവരുന്നതിനിടെ കുട്ടിയെ കണ്ട മന്ത്രി വിളിച്ചുവരുത്തി ചെരുപ്പഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ചെരുപ്പഴിക്കാനാണ് ബാലനെ മന്ത്രി വിളിച്ചുവരുത്തിയത്. കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നടന്നുവരുമ്പോഴായിരുന്നു സംഭവം.

ബാലന്‍ മന്ത്രിയുടെ ചെരുപ്പഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നത്. മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ ഗ്രാമമായ ലൈറ്റ്പാഡിയില്‍ അടിസ്ഥാനസൗകര്യങ്ങളും ഹരിതഭവനങ്ങളും സര്‍ക്കാര്‍ അനുവദിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ഒപ്പമുള്ളവര്‍ നിവേദനം കൈമാറി. ആവശ്യങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കുട്ടിക്കും ഒപ്പമുള്ളവര്‍ക്കും ഉറപ്പും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it