India

എസ്‌ഐആര്‍; ഗുജറാത്തിലും ആത്മഹത്യ, സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി

എസ്‌ഐആര്‍; ഗുജറാത്തിലും ആത്മഹത്യ, സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി
X

ന്യൂഡല്‍ഹി:എസ്‌ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎല്‍ഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാര്‍ ദേവ്ലി സ്വദേശിയായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അരവിന്ദ് വധേര്‍ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും താങ്ങാന്‍ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ സംഘടന സോമനാഥ് ജില്ലാ കലക്ടറെ കണ്ട് എസ്‌ഐആര്‍ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it