- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിൽ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ ഒന്നാമത്
സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ അപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്.

ന്യൂഡൽഹി: ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടി സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. എന്നാൽ, പുതിയ സ്വകാര്യ നയമാറ്റത്തെ തുടർന്ന് വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ ഡൗൺലോഡിങ് കുത്തനെ കൂടിയിട്ടുണ്ട്.
സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ അപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ 'മികച്ച സൗജന്യ അപ്ലിക്കേഷനുകൾ' ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുമെന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.
പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന പുതിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി സിഗ്‌നൽ വക്താവ് പറഞ്ഞു. ഇതിനാൽ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോൺ നമ്പർ പരിശോധനയിൽ കാലതാമസം നേരിടുന്നുണ്ടെന്നും സിഗ്നൽ പറയുന്നു. ലാഭേച്ഛയില്ലാത്ത സിഗ്നൽ ഫൗണ്ടേഷൻ നടത്തുന്ന ആപ്ലിക്കേഷൻ പരീക്ഷിക്കാൻ താൽപ്പര്യമുള്ള നിരവധി പുതിയ ഉപയോക്താക്കൾ ഓരോ സെക്കന്റിലും എത്തുന്നുണ്ട്.
ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ അപ്ലിക്കേഷൻ ലഭ്യമാണ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നൽ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് വിൻഡോസ്, ലിനക്സ്, മാക് എന്നിവയിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും കഴിയും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















