ചെറിയ കുട്ടികളെ പീഡിപ്പിച്ചു; നിത്യാനന്ദയ്ക്കും നടി രഞ്ജിതക്കുമെതിരേ ലൈംഗികാരോപണവുമായി വിദേശ വനിത (വീഡിയോ)
ആശ്രമത്തില്‍ രഹസ്യപരിശീലനത്തിന്റെ പേരിലാണ് കൊച്ച് കുട്ടികളെപ്പോലും ലൈംഗീക അതിക്രമത്തിനു ഇരയാക്കുന്നതെന്ന് സാറ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് നടിയും സ്വാമിയുടെ സന്തതസഹചാരിയുമായ രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.
ചെന്നൈ: സ്വാമി നിത്യാനന്ദക്കും ശിഷ്യയും നടിയുമായ രഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി മുന്ശിഷ്യയും വിദേശ വനിതയുമായ സാറാ സ്റ്റഫാനി രംഗത്ത്. കുട്ടികളെ പോലും ലൈഗികമായി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായാണ് സാറാ സ്റ്റഫാനി രംഗത്തെത്തിയത്.
ആശ്രമത്തില്‍ നടക്കുന്ന അസാന്മാഗിക പ്രവര്‍ത്തനങ്ങളേയും ലൈംഗീകപീഡനങ്ങളും യൂട്യൂബ് വീഡിയോയിലൂടെയാണ് സാറാ വെളിപ്പെടിത്തിയത്. ആശ്രമത്തില്‍ രഹസ്യപരിശീലനത്തിന്റെ പേരിലാണ് കൊച്ച് കുട്ടികളെപ്പോലും ലൈംഗീക അതിക്രമത്തിനു ഇരയാക്കുന്നതെന്ന് സാറ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് നടിയും സ്വാമിയുടെ സന്തതസഹചാരിയുമായ രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.
നിത്യാനന്ദ കുട്ടികളെ എന്നും ക്രൂരമായി മര്‍ദ്ദിക്കുകയും ആശ്രമത്തിലെ ജോലികള്‍ വരെ ചെയ്യിപ്പിക്കാറുണ്ടെന്നും ആരോപിക്കുന്നുണ്ട്. കുട്ടികളെ പട്ടിണിക്കിട്ടും നിര്‍ജ്ജലീകരണത്തിനു വിധേയമാക്കിയുമാണ് കുട്ടികളെ അനുസരിപ്പിച്ചിരുന്നതെന്നും വീഡിയോയിലൂടെ സാറാ സ്റ്റഫാനി പറയുന്നു.
ഈ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ താന്‍ കാനഡ വിടുകയായിരുന്നെന്നും സാറ പറയുന്നു. രഞ്ജിതയോട് താന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നെന്നും എന്നാല്‍ നിത്യാനന്ദക്കെതിരെ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു. കാനഡ സ്വദേശിയായ സാറ സ്റ്റഫനി പ്രിയാനന്ദ എന്ന പേരില്‍ നിത്യാനന്ദയുടെ ശിഷ്യയായി വര്‍ഷങ്ങളോളം ആശ്രമത്തില്‍ കഴിഞ്ഞിരുന്നു. മുമ്പ് നിത്യാനന്ദയും നടിയുമായുള്ള വിവാദ വീഡിയോ പുറത്തുവന്ന സമയത്ത് നിത്യാനന്ദയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു സാറ സ്റ്റഫാനി.
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT