India

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി ശിരോമണി അകാലിദളില്‍

എസ്എഡി പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദലിന്റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്റെ പാര്‍ട്ടി പ്രവേശം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി ശിരോമണി അകാലിദളില്‍
X

പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി പാര്‍ട്ടി വിട്ട് ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നു. എസ്എഡി പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദലിന്റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്റെ പാര്‍ട്ടി പ്രവേശം.

35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവ!ര്‍ത്തിച്ചിട്ടും ഗുര്‍വിന്ദറിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും ബാദല്‍ ചടങ്ങില്‍ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവും കോണ്‍ഗ്രസിന്റെ വക്താവും ഒക്കെയായിട്ടും പ്രവര്‍ത്തകരില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും ബാദല്‍ പറഞ്ഞു. ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളിലും അവസാന ഘട്ടമായി മെയ് 19നാണ് വോട്ടെടുപ്പ്. മെയ് 23ന് ഫലം പുറത്തുവരും.

Next Story

RELATED STORIES

Share it