- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവിൽ അമിത് ഷാ സഞ്ചരിച്ച വഴിയിൽ സ്ഫോടനം; ഷോട്ട് സർക്യൂട്ട് എന്ന് പോലിസ്
സംഭവത്തിൽ അട്ടിമറിയില്ലെന്നും ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനകാരണമെന്നും പോലിസ് കണ്ടെത്തി. ഭൂഗർഭ വൈദ്യുത കേബിളുകളിൽ മലിനജലം കയറി ഷോർട്ട് സർക്യൂട്ട് ആയതാണെന്ന് പരിശോധനയിൽ മനസ്സിലായി.

ബംഗളൂരു: ബംഗളൂരു നഗര ഹൃദയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയിൽ സ്ഫോടനം. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാർമൽ കോളജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സ്ഫോടനം നടന്നത്. ചിക്ക്ബെല്ലാപൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാ.
സംഭവത്തിൽ അട്ടിമറിയില്ലെന്നും ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനകാരണമെന്നും പോലിസ് കണ്ടെത്തി. ഭൂഗർഭ വൈദ്യുത കേബിളുകളിൽ മലിനജലം കയറി ഷോർട്ട് സർക്യൂട്ട് ആയതാണെന്ന് പരിശോധനയിൽ മനസ്സിലായി. അലർട്ട് ലഭിച്ചപ്പോൾ പോലിസ് ആദ്യം ഭയന്നെങ്കിലും അട്ടിമറി ശ്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികൾ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ തന്നെ പരിശോധിച്ച് അപകടസാധ്യതകൾ കണ്ടെത്താറുണ്ട്. എന്നാൽ, ഇന്ന് അമിത്ഷാ സഞ്ചരിക്കുന്ന വഴിയിൽ അസാധാരണമായി യാതൊന്നും കണ്ടെത്തിയിരുന്നില്ല.
ദൃക്സാക്ഷികൾ പകർത്തിയ വിഡിയോയിൽ ഭൂമിക്കടിയിൽ നിന്ന് കരിമ്പുക ഉയരുന്നത് കാണാം. സ്ഫോടന ശബ്ദവും കേൾക്കാം. അമിത് ഷായുടെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പോലിസും ഡോഗ് സ്ക്വാഡും പ്രദേശം പരിശോധിച്ചു. സുരക്ഷാസംഘം സ്ഥലത്തെത്തി സംശയാസ്പദമായ യാതൊന്നും ഇല്ലെന്ന് ഉറപ്പാക്കിയാണ് മടങ്ങിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















