- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോ ആക്രമണത്തില്‍ മുങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേനയ്ക്കായി തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോ ആക്രമണത്തില്‍ ബുധനാഴ്ച (മാര്‍ച്ച് 04) മുങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേനയ്ക്കായി തെരച്ചില്‍. ശ്രീലങ്ക - ഇന്ത്യന്‍ നാവികസേനകള്‍ സംയുക്തമായാണ് ഇറാന്‍ യുദ്ധക്കപ്പലിനായി തിരച്ചില്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് ഇക്ഷക് എന്നീ കപ്പലുകളെ സമുദ്ര പട്രോളിങ് വിമാനങ്ങള്‍ക്കൊപ്പം വിന്യസിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം.
മാര്‍ച്ച് 4ന് പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ദേനയില്‍ നിന്ന് ദുരന്ത സന്ദേശം ലഭിച്ചതെന്നും ശ്രീലങ്കന്‍ നേവിയാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയതെന്നും ഇന്ത്യന്‍ നാവികസേന വിശദീകരിച്ചു. ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോയില്‍ ഇടിച്ചായിരുന്നു സംഭവമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'ശ്രീലങ്കയോടടുത്ത മേഖലയായ ഗാലെയില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി തെരച്ചില്‍ ആരംഭിച്ചു' ഇന്ത്യന്‍ നാവികസേനയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു. ഒരു ദീര്‍ഘദൂര സമുദ്ര പട്രോളിങ് വിമാനത്തിലാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
'ശേഷം ഇന്ത്യന്‍ നാവികസേന ഉടന്‍ തന്നെ എസ്എആര്‍ (സിറ്റുവേഷന്‍ ആക്ഷന്‍ റിസള്‍ട്ട്) ശ്രമങ്ങള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍എസ് തരംഗിണി മാര്‍ച്ച് 4 തെരച്ചില്‍ മേഖലയില്‍ എത്തി. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഐഎന്‍എസ് ഇക്ഷാകും കൊച്ചിയില്‍ നിന്ന് എത്തി. കപ്പല്‍ മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ ഉദ്യോഗസ്ഥര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നു. ശ്രീലങ്ക - ഇന്ത്യ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്' പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
സൈനിക പ്രചാരണത്തിന്റെ ഭാഗമായി യുഎസ് നാവികസേനയുടെ ഒരു അന്തര്‍വാഹിനി കപ്പലിനെ ടോര്‍പ്പിഡോ ചെയ്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യാപാര കപ്പലുകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ ഏദന്‍ ഉള്‍ക്കടലിലെ യുദ്ധക്കപ്പലുകള്‍ സഹായിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിരോധ സേന പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















