India

എസ്ഡിപിഐ ഡല്‍ഹിയില്‍ ഗ്രാന്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വ ആധിപത്യം രാജ്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എസ്ഡിപിഐ അതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ ഡല്‍ഹിയില്‍ ഗ്രാന്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
X


ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വ ആധിപത്യം രാജ്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എസ്ഡിപിഐ അതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താര്‍ വിരുന്നില്‍ ആര്യസമാജം നേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്, മുന്‍ കേന്ദ്രമന്ത്രി അസ്‌ലം ഷേര്‍ ഖാന്‍, മുന്‍ എംപിയും അംബാസിഡറുമായിരുന്ന എം അഫ്‌സല്‍, മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ഷാഹിദ് സിദ്ദീഖി, രാഷ്ട്രീയ സഹാറ ഗ്രൂപ്പ് എഡിറ്റര്‍ മുഷറഫ് ആലം സൗകി, സിപിഎം പിബി അംഗം സുനീത് ചോപ്ര, ഹിന്ദു മഹാസഭ(മാളവ്യ) ജനറല്‍ സെക്രട്ടറി ഇന്ദിര തിവാരി, ബിഎസ്പി നേതാവ് അശോക് ഭാരതി, ബഹുജന്‍ അക്ടിവിസ്റ്റ് ഡി സി കപില്‍, ഗൗതം വിജ്,



മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി, അഡ്വ. മഹ്മൂദ് പര്‍ച്ച, ജമാഅത്തെ ഇസ് ലാമി ദേശീയ സെക്രട്ടറി മാലിക് മൗതസിം ഖാന്‍, മുജ്തബാ ഫാറൂഖി, ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ് മുഷാവറ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് നൊമാനി, മുഫ്തി ആതുര്‍ റഹ്മാന്‍ ഖാസിമി, ബിഎസ്പി ഡല്‍ഹി സ്ഥാനാര്‍ഥി അഡ്വ. ഷാഹിദ് അലി, ഓള്‍ ഇന്ത്യ ഷിയാ ഉലമാ കൗണ്‍സില്‍ സെക്രട്ടറി മൗലാനാ ജലാല്‍ ഹൈദര്‍, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ഡെല്‍ഹി സംസ്ഥാന സെക്രട്ടറി ജാവേദ് ഖാസിമി, ജെന്‍യു ഉറുദു വിഭാഗം തലവന്‍ പ്രഫ. ഖ്വാജ ഇക്രാം, ഖാലിബ് അക്കാദമി സെക്രട്ടറി ഡോ. അഖ്വില്‍ അഹമ്മദ്, ഖാലിബ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഹൈദര്‍ റാസ തുടങ്ങി നിരവധി പ്രമുഖര്‍ ഇഫ്താറില്‍ ആശംസകള്‍ നേര്‍ന്നു.

എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലാന്‍ ബാഖവി, അഡ്വ. ശറഫുദ്ദീന്‍ അഹമ്മദ്, ആര്‍ പി പാന്‍ഡ്യ, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ്, മുഹമ്മദ് ഷഫി, ദേശീയനേതാക്കളായ തസ്‌ലീം അഹമ്മദ് റഹ്മാനി, നിസാമുദ്ദീന്‍ ഖാന്‍, അബ്ദുല്‍ സത്താര്‍, ഷെഹീന്‍ കൗസര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it