സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് എസ്ബിഐ
പലിശനിരക്കിന്റെ ഇടിവും മിച്ചധനത്തിന്റെ ലഭ്യതയിലുണ്ടായ കുറവും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ പലിശനിരക്ക് വരുന്ന ആഗസ്ത് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കില്‍ കുറവുവരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശനിരക്കിന്റെ ഇടിവും മിച്ചധനത്തിന്റെ ലഭ്യതയിലുണ്ടായ കുറവും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ പലിശനിരക്ക് വരുന്ന ആഗസ്ത് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രണ്ടുകോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകളുടെയും രണ്ടുകോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് ടേം ഡെപ്പോസിറ്റുകളുടെയും പലിശനിരക്കിലാണ് എസ്ബിഐ കുറവുവരുത്തത്.
ദീര്‍ഘകാല നിക്ഷേപത്തിന്, റീട്ടെയില്‍ വിഭാഗത്തില്‍ 20 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെയും ബള്‍ക്ക് വിഭാഗത്തില്‍ 35 ബിപിഎസ് വരെയും കുറയും. 179 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പലിശനിരക്ക് 50-75 ബിപിഎസ് കുറച്ചിട്ടുണ്ട്.
ചെറുകിട സമ്പാദ്യപദ്ധതികളായ ദേശീയ സേവിങ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പലിശനിരക്ക് സര്‍ക്കാര്‍ 10 ബേസിസ് പോയിന്റ് കുറച്ചതിനാല്‍ സ്ഥിരവരുമാന നിക്ഷേപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ജൂണ്‍ അവസാനമാണ് ഇത് പ്രഖ്യാപിച്ചത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMTകോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMTഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം; മരണം 27 ആയി
14 May 2022 1:09 AM GMT