India

എസ്ബിഐ ഭവന വായ്പ, സ്ഥിര നിക്ഷേപ പലിശകള്‍ വീണ്ടും കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പ്പാ പലിശയും സ്ഥിര നിക്ഷേ പലിശയും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്.

എസ്ബിഐ ഭവന വായ്പ, സ്ഥിര നിക്ഷേപ പലിശകള്‍ വീണ്ടും കുറച്ചു
X

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പ്പാ പലിശയും സ്ഥിര നിക്ഷേ പലിശയും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്.

ഇതോടെ വായ്പാ പലിശ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും. സപ്തംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. തിങ്കളാഴ്ച അതിരാവിലെയാണ് ഇക്കാര്യം ബാങ്ക് പുറത്തുവിട്ടത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് പ്രകാരമുള്ള വായപാ പലിശനിരക്കില്‍ കുറവുവരുത്തുന്നത്.

വായ്പാ പലിശയ്‌ക്കൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. 2025 ബേസിസ് പോയന്റ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.

Next Story

RELATED STORIES

Share it