India

ഗിലാനി ധീരനായ മനുഷ്യാവകാശ പോരാളി: എന്‍സിഎച്ച്ആര്‍ഒ

മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്തയാള്‍ എന്ന നിലയിലായിരിക്കും ഗിലാനി ഓര്‍മിപ്പിക്കപ്പെടുകയെന്ന് എന്‍സിഎച്ച്ആര്‍ഒ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

ഗിലാനി ധീരനായ മനുഷ്യാവകാശ പോരാളി: എന്‍സിഎച്ച്ആര്‍ഒ
X

ന്യൂഡല്‍ഹി: തളരാത്ത സാമൂഹികപ്രവര്‍ത്തകനും ധീരനായ മനുഷ്യാവകാശ പോരാളിയുമായിരുന്നു പ്രഫ. എസ്എആര്‍ ഗിലാനിയെന്ന് എന്‍സിഎച്ച്ആര്‍ഒ. മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്തയാള്‍ എന്ന നിലയിലായിരിക്കും ഗിലാനി ഓര്‍മിപ്പിക്കപ്പെടുകയെന്ന് എന്‍സിഎച്ച്ആര്‍ഒ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

അധികൃതരില്‍ നിന്നുള്ള കടുത്ത പീഢനങ്ങള്‍ നേരിട്ടിട്ടും സഹിഷ്ണുതയും നീതിയുമുള്ള ഒരു സമൂഹത്തിനു വേണ്ടി അദ്ദേഹം പോരാടി. താന്‍ നേരിട്ട ക്ലേശങ്ങളും വിചാരണയും കശ്മീരിന്റെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഗിലാനിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനമറിയിക്കുന്നതായും എന്‍സിഎച്ച്ആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it