India

വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി; 'അല്ലാഹു അല്ലാതെ സ്വന്തം മാതാവിനെ പോലും ആരാധിക്കാന്‍ കഴിയില്ല'

വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി; അല്ലാഹു അല്ലാതെ സ്വന്തം മാതാവിനെ പോലും ആരാധിക്കാന്‍ കഴിയില്ല
X

മുംബൈ: വന്ദേമാതരം ചൊല്ലാന്‍ സമാജ് വാദി പാര്‍ട്ടി മഹാരാഷ്ട്ര പ്രസിഡന്റ് അബു ആസ്മി വിസമ്മതിച്ചു. 150-ാം വാര്‍ഷികം പ്രമാണിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളുകളോടും വന്ദേമാതരം ആലപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിപാടിക്കായി അബു ആസ്മിയെ ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് വന്ദേമാതരം ചൊല്ലാന്‍ അബു ആസ്മി വിസമ്മതിച്ചത്.

വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് മറുപടി നല്‍കവെ, അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് 'സ്വന്തം മാതാവിനെ പോലും ആരാധിക്കാന്‍ കഴിയില്ല, അപ്പോള്‍ മറ്റൊരാളെ ആരാധിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ'എന്നായിരുന്നു അബു ആസ്മിയുടെ മറുപടി. 'നിങ്ങള്‍ക്ക് ഒരാളെ നിര്‍ബന്ധിച്ച് ഒരു കാര്യം ചൊല്ലിക്കാന്‍ കഴിയില്ല. അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും സ്വന്തം മാതാവിനെ പോലും ആരാധിക്കാത്ത ഒരാള്‍ക്ക്, ഇസ്ലാം അനുസരിച്ച് ഭൂമിയെയോ സൂര്യനെയോ ആരാധിക്കാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാടാം, ആര് വേണ്ടെന്ന് പറയുന്നു? പല മുസ് ലിംകളും ഈ ഗാനം ചൊല്ലുന്നുണ്ട്, പക്ഷേ മതവിശ്വാസികളായ, അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരാളെ ആരാധിക്കാന്‍ കഴിയില്ലെന്നും ആസ്മി കൂട്ടിച്ചേര്‍ത്തു.മുംബൈയിലെ ബാന്ദ്രയിലുള്ള അബു ആസ്മിയുടെ വസതിക്ക് പുറത്ത് നിരവധി ബിജെപി നേതാക്കള്‍ 'വന്ദേമാതരം', 'ഭാരത് മാതാ കി ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it