India

ദേശീയ തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രം

പദ്ധതിയുടെ കീഴില്‍ കൊടുത്തു തീര്‍ക്കാന്‍ എത്ര കുടിശ്ശികയാണ് ബാക്കിയുള്ളതെന്നും അത് എപ്പോള്‍ കൊടുത്തു തീര്‍ക്കുമെന്നുമാണ് എംപി ചോദിച്ചത്. എന്നാല്‍, ഇതിനായി ജില്ലാടിസ്ഥാനത്തിലോ സംസ്ഥാനടിസ്ഥാനത്തിലോ ഫണ്ട് നീക്കിവെച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

ദേശീയ തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രം
X

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഇപ്പോള്‍ നിലവിലുള്ള കൂലി കുടിശിക കൊടുത്തു തീര്‍ക്കുന്നതിനെ സംബന്ധിച്ച് കൈമലര്‍ത്തി കേന്ദ്ര മന്ത്രി. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമാര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. വിവിധ സംസ്ഥാങ്ങളിലും കാസര്‍ഗോഡ് ജില്ലയിലുമായി ഈ പദ്ധതിയുടെ കീഴില്‍ കൊടുത്തു തീര്‍ക്കാന്‍ എത്ര കുടിശ്ശികയാണ് ബാക്കിയുള്ളതെന്നും അത് എപ്പോള്‍ കൊടുത്തു തീര്‍ക്കുമെന്നുമാണ് എംപി ചോദിച്ചത്. എന്നാല്‍, ഇതിനായി ജില്ലാടിസ്ഥാനത്തിലോ സംസ്ഥാനടിസ്ഥാനത്തിലോ ഫണ്ട് നീക്കിവെച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

എന്നാല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി ചലനത്മകമാണെന്നും വിവിധ സംസ്ഥാങ്ങള്‍ക്ക് ഫണ്ടുകള്‍ ആവശ്യാനുസൃതം അനുവദിക്കുന്നുണ്ട് എന്നുമുള്ള ഒരു ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമ വികസന മന്ത്രാലയം 62057.99 കോടി രൂപ വിവിധ സംസ്ഥാങ്ങള്‍ക്ക് നല്‍കിയതായും ഇതില്‍ കേരളത്തിന് 3429.28 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it