India

കൊവിഡ്: ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കാതെ ഹോം ക്വാറന്റൈനില്‍ പോവുന്ന വലിയൊരു വിഭാഗം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ വൈറസ് വ്യാപനത്തിന് വഴിവയ്ക്കും.

കൊവിഡ്: ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ
X

ഭോപ്പാല്‍: ഹോം ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2,000 രൂപ പിഴ ചുമത്താന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഒരുതവണയില്‍ കൂടുതല്‍ ക്വാറന്റൈന്‍ ലംഘിക്കുന്നവരെ വീട്ടില്‍നിന്ന് സര്‍ക്കാരിന്റെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ ാെകവിഡ് കെയര്‍ സെന്ററിലേക്കോ മാറ്റുമെന്നും മധ്യപ്രദേശ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ചെറിയ കൊവിഡ് രോഗലക്ഷണമുള്ളവരെയാണ് ഹോം ക്വാറന്റൈനിലേക്ക് മാറ്റുന്നത്. അവര്‍ ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയേണ്ടതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രോഗലക്ഷണമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് അടക്കമുള്ളവരെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ധാരാളം ആളുകളാണ് നാട്ടിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരെയും നിരീക്ഷണത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കാതെ ഹോം ക്വാറന്റൈനില്‍ പോവുന്ന വലിയൊരു വിഭാഗം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ വൈറസ് വ്യാപനത്തിന് വഴിവയ്ക്കും. ഇത് മുന്നില്‍കണ്ടാണ് ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിന് പിഴയീടാക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, മധ്യപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 7,261 ആയി. 313 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ 52 ജില്ലകളില്‍ 50 ജില്ലകളെയും വൈറസ് ബാധിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it