India

അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ജാമ്യം

അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ജാമ്യം
X

ന്യൂഡല്‍ഹി: ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാാദിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു വദ്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി വാദിച്ചത്. വദ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ ലഭിച്ച പണം ഉപയോഗിച്ച് റോബര്‍ട്ട് വദ്ര ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍.

Next Story

RELATED STORIES

Share it