രാജ്യം ചര്‍ച്ചചെയ്യേണ്ടത് ആനുപാതിക പ്രാതിനിധ്യത്തെക്കുറിച്ച്: പോപുലര്‍ ഫ്രണ്ട്
സംവരണ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആര്‍എസ്എസ് മേധാവിയുടെ ആവശ്യത്തില്‍ പുതുമയില്ല. സവര്‍ണജാതിക്കാരുടെ സംവരണവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി തുടക്കം മുതല്‍ ആര്‍എസ്എസ്സും ബിജെപിയും ഉയര്‍ത്തിക്കാട്ടുന്ന വിഷയമാണിത്. ആര്‍എസ്എസ്സും ഭാഗവതും നേരത്തെ നടത്തിയിട്ടുള്ള സംവരണ വിരുദ്ധ ആക്രോശങ്ങളുടെ വെളിച്ചത്തില്‍ വേണം ഇതിനെ കാണേണ്ടത്.
ന്യൂഡല്‍ഹി: സംവരണ വിഷയത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ യോജിച്ച ചര്‍ച്ച നടത്തണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആഹ്വാനത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ തള്ളിക്കളഞ്ഞു. ദലിതുകള്‍ക്കും ഒബിസിക്കാര്‍ക്കും സമുദായ ക്വാട്ടയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സംവരണത്തെക്കുറിച്ചല്ല, മറിച്ച് ആനുപാതിക പ്രാതിനിധ്യമെന്ന ഭരണഘടനാപരമായ അനിവാര്യതയെക്കുറിച്ചാണ് തുറന്ന ചര്‍ച്ച നടക്കേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു.
സംവരണ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആര്‍എസ്എസ് മേധാവിയുടെ ആവശ്യത്തില്‍ പുതുമയില്ല. സവര്‍ണജാതിക്കാരുടെ സംവരണവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി തുടക്കം മുതല്‍ ആര്‍എസ്എസ്സും ബിജെപിയും ഉയര്‍ത്തിക്കാട്ടുന്ന വിഷയമാണിത്. ആര്‍എസ്എസ്സും ഭാഗവതും നേരത്തെ നടത്തിയിട്ടുള്ള സംവരണ വിരുദ്ധ ആക്രോശങ്ങളുടെ വെളിച്ചത്തില്‍ വേണം ഇതിനെ കാണേണ്ടത്. സംവരണത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെ പോലും ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ ബിജെപി സര്‍ക്കാര്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പപ്പെടുത്തിയത് മാസങ്ങള്‍ക്കു മുമ്പാണ്.
അയിത്തജാതിക്കാരുടെയും താഴ്ന്ന വിഭാഗത്തിന്റെയും ശാക്തീകരണം വിലയായി നല്‍കി ബ്രാഹ്മണ മേല്‍ക്കോയ്മ അടിസ്ഥാനമാക്കിയുള്ള സാമൂഹിക, രാഷ്ട്രീയഘടന പുനസ്ഥാപിക്കുകയാണ് സംഘപരിവാരത്തിന്റെ ഇന്ത്യ എന്ന ആശയം ലക്ഷ്യമിടുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും മതിയായ പ്രാതിനിധ്യം നല്‍കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യമെന്ന് ഭരണഘടന അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും മാത്രമല്ല, എല്ലാവിധ അധികാര മണ്ഡലങ്ങളിലും എസ്‌സി, എസ്ടി, ഒബിസി, മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വളരെ താഴ്ന്ന നിലയിലാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുകയാണെങ്കില്‍, ഒരു ആനുകൂല്യമെന്ന നിലയില്‍ സമുദായ സംവരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും രണ്ടാം മോഡി സര്‍ക്കാരിന്റെയും ഉന്നത സമിതികളില്‍ നിന്നുതന്നെ ഇത്തരം പുനര്‍വിന്യാസത്തിനു തുടക്കംകുറിക്കാന്‍ മോഹന്‍ ഭാഗവത് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ലക്ഷ്യമായ ആനുപാതിക പ്രാതിനിധ്യം കൈവരിക്കുംവരെ സംവരണ വിഷയത്തില്‍ സംവാദം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് രാജ്യത്തെ ദലിത്, പിന്നാക്ക സമുദായ വിഭാഗങ്ങളോടും പാര്‍ട്ടികളോടും അവയുടെ നേതാക്കളോടും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
RELATED STORIES
കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTകൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTതൃശൂരില് യുവാവിനെയും യുവതിയെയും ഹോട്ടല്മുറിയില് മരിച്ചനിലയില്...
18 May 2022 5:39 PM GMTപി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMT'പൊതുപ്രവര്ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT