മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസ നടപടി; കേന്ദ്രം 19.14 കോടി അനുവദിച്ചു
കഴിഞ്ഞ ജൂലൈ മാസം തന്നെ കേന്ദ്ര സര്‍ക്കാര്‍ 19.14 കോടി രൂപ കേരളത്തിലെ 1,27,600 മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തേക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി: 'സേവിംങ് കം റിലീഫ്' പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 19.4കോടി രൂപ അനുവദിച്ചതായി കേന്ദ്രഫിഷറീസ് മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി അറിയിച്ചു. ഇതുസംബന്ധിച്ച കെ സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സീസണ്‍ അല്ലാത്ത സമയങ്ങളില്‍ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ബ്ലൂ റെവലൂഷന്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് ഫിഷറീസ് സ്‌കീമിന്റെ കീഴില്‍ സേവിംങ് കം റിലീഫ് പദ്ധതി. ഇതുപ്രകാരം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 19.4കോടി രൂപ നല്‍കാനുണ്ടായിരുന്നു.
കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട തുക ലഭിക്കുന്നതിന് വേണ്ടിയാണ് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ജൂലൈ മാസം തന്നെ കേന്ദ്ര സര്‍ക്കാര്‍ 19.14 കോടി രൂപ കേരളത്തിലെ 1,27,600 മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തേക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
RELATED STORIES
രോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMTകണ്ണൂരില്‍ വീണ്ടും മയക്കുമരുന്നുവേട്ട; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ...
26 May 2022 6:10 PM GMTകണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്...
26 May 2022 6:10 PM GMTസ്കൂളുകള്‍ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണം: മന്ത്രി...
26 May 2022 6:00 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTബൈക്ക് മോഷണക്കേസിലെ പ്രതികളായ യുവാക്കള്‍ പോലിസിന്റെ പിടിയില്‍
26 May 2022 5:42 PM GMT