റിസര്‍വ് ബാങ്ക് ഗുവാഹത്തി ജനറല്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗുവാഹത്തി ബ്രാഞ്ച് ജനറല്‍ മാനേജറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശി ആശിഷ് രഞ്ജന്‍ സമല്‍ എന്നയാളെയാണ് ഒഡീഷ ജജ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവിനെ കാണാന്‍ ഇദ്ദേഹം വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നതായി പോലിസ് പറഞ്ഞു. തുടര്‍ന്ന്, കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ലെ ഡോക്ടറായ ഭാര്യയെയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും കാണാന്‍ അദ്ദേഹം ഭുവനേശ്വറില്‍ പോയി. വ്യാഴാഴ്ച ഉച്ചയോടെ ആശിഷ് രഞ്ജന്‍ സമല്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. ഹോട്ടലില്‍ നല്‍കിയ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതെന്ന് ബരച്ചാന പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ദീപക് കുമാര്‍ ജെന പറഞ്ഞു.
RELATED STORIES
ആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; അസം മുഖ്യമന്ത്രിക്ക്...
27 May 2022 6:27 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMTനബീല്‍ തിരുവള്ളൂരിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു
27 May 2022 5:59 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTസംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMT