India

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ആര്‍എസ്എസ് മേധാവി

അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ആര്‍എസ്എസ് മേധാവി
X

ഉദയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന നല്‍കി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

രാമന്റെ പണി തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. അത് നമ്മുടെ ജോലിയാണ്. രാമന്‍ നമ്മളില്‍ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഇത് നമ്മള്‍ ചെയ്യേണ്ടതാണ്. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണെങ്കിലും നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം. രാജസ്ഥാനിലെ ഉദയ്പൂരില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു.

ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട്് തന്നെ രാമക്ഷേത്രത്തിനുള്ള സാധ്യത ആരായുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ് ആര്‍എസ്എസ്.

Next Story

RELATED STORIES

Share it