രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ്
ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം വീട്ടില്‍ നിരക്ഷണത്തിലാണ്. രോഗലക്ഷണങ്ങളില്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും. കൊവിഡ് അവലോകന യോഗങ്ങള്‍ ഡോക്ടര്‍മാരുമായും ഉദ്യോഗസ്ഥരുമായും ദിവസവും രാത്രി 8.30ന് ഓണ്‍ലൈനായി നടത്തുമെന്നും ഗെലോട്ട് പറഞ്ഞു.
കഴിഞ്ഞദിവസം ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ സുനിതാ ഗെലോട്ടിന് കൊവിഡ് പോസിറ്റീവായിരുന്നു. ഇവരും വീട്ടില്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനിലെ മൊത്തത്തിലുള്ള കൊവിഡ് 19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി യോഗങ്ങളില്‍ സജീവമായി പങ്കെടുത്തുവരികയായിരുന്നു. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്രാസയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
RELATED STORIES
കെജ്രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി
15 Sep 2024 6:56 AM GMTമീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMT