തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടി എല്ലാ റിക്രൂട്ട്മെന്റ് നടപടികളും ചെന്നൈ റിക്രൂട്ട്മെന്റ് ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള റെയില്‍വേയുടെ ആലോചനകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്നിരുന്നു.
ഇതിന്റെ ഭാഗമായി ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഡോ.വി ശിവദാസന്‍ എംപി കത്ത് നല്‍കിയിരുന്നു. ഈ തീരുമാനം നടപ്പില്‍ വന്നാല്‍ റെയില്‍വേയിലുള്ള മലയാളികളുടെ പ്രാതിനിധ്യത്തില്‍ ഗണ്യമായ കുറവുണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപി റെയില്‍വേ മന്ത്രാലയത്തോട് വ്യക്തത തേടിയത്. അതിന്റെ മറുപടിയായാണ് അടച്ചുപൂട്ടല്‍ തീരുമാനങ്ങളൊന്നുമില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT