India

പുല്‍വാമ ആക്രമണം തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കു ലഭിച്ച സമ്മാനമെന്നു റോ മുന്‍ മേധാവി

പുല്‍വാമ ആക്രമണം തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കു ലഭിച്ച സമ്മാനമെന്നു റോ മുന്‍ മേധാവി
X

ഹൈദരാബാദ്: 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ബിജെപിക്കു ലഭിച്ച സമ്മാനമാണെന്നു റോ മുന്‍ മേധാവി എഎസ് ദുലത്. ഹൈദരാബാദിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് ദുലത് ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജയ്‌ഷെ മുഹമ്മദ് ബിജെപിക്കു നല്‍കിയ സമ്മാനമാണ് പുല്‍വാമ ആക്രമണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നു. തീവ്ര ദേശീയതിയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല. തീവ്ര ദേശീയതയെല്ലാം യുദ്ധത്തിലേക്കേ നയിച്ചിട്ടുള്ളുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാം കണ്ടതാണ്. അതിനാല്‍ തന്നെ ഈ തീവ്ര ദേശീയത നമുക്ക് നല്ലതല്ല. കശ്മീരികളോടും പാകിസ്താനോടും സംവാദത്തിന്റെയും ചര്‍ച്ചയുടെയും വഴികളാണ് നാം സ്വീകരിക്കേണ്ടത്. ചര്‍ച്ചയല്ലാതെ നമുക്കു വേറെ വഴികളില്ലെന്നും ദുലത് പറഞ്ഞു.

Next Story

RELATED STORIES

Share it