കശ്മീരില് പോലിസുകാരന് നേരേ സായുധര് വെടിയുതിര്ത്തു
ശ്രീനഗര്: ജമ്മു കശ്മീരിലെ പുല്വാമയില് പോലിസുകാരന് നേരേ സായുധര് വെടിയുതിര്ത്തു.ജമ്മു കശ്മീര് പോലിസിലെ മുഷ്താഖ് അഹമ്മദ് വാഗേയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രിയില് ബുണ്ട്സൂവിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമായിരുന്നു സംഭവം. പരിക്കേറ്റ അഹമ്മദിനെ ബോണ് ആന്റ് ജോയിന്റ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് സുരക്ഷാ സേന തിരച്ചില് തുടങ്ങി. ഏതാനും ദിവസങ്ങളായി പുല്വാമയില് സായുധരുടെ ആക്രമണം നടക്കുകയാണ്. ഒരു സായുധനെ സൈന്യം വധിക്കുകയും ചെയ്തു. രാജ്പുര മേഖലയിലും സായുധരും സുരക്ഷാസേനയും തമ്മില് ഏറ്റുമുട്ടി. കഴിഞ്ഞദിവസമാണ് ശ്രീനഗറില് പോലിസ് ബസ്സിന് നേരേ സായുധാക്രമണമുണ്ടായത്. ഇതില് മൂന്ന് പോലിസുകാര് കൊല്ലപ്പെട്ടിരുന്നു. പാര്ലമെന്റ് ആക്രമണത്തിന്റെ വാര്ഷിക ദിനത്തിലായിരുന്നു ശ്രീനഗറില് പോലിസ് ബസ്സിന് നേരേ സായുധര് വെടിയുതിര്ത്തത്.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT