India

പിഎസ്എല്‍വിസി 45 വിക്ഷേപണം വിജയകരം

പിഎസ്എല്‍വിസി 45 വിക്ഷേപണം വിജയകരം
X

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റടക്കം 29 ഉപഗ്രഹങ്ങളുമായുള്ള പിഎസ്എല്‍വിസി 45 വിക്ഷേപണം വിജയകരമെന്നു ഐഎസ്ആര്‍ഒ. 436 കിലോയുള്ള എമിസാറ്റിനു പുറമെ അമേരിക്കയുടെ 20 ഉപഗ്രഹങ്ങള്‍, ലിത്വാനിയയുടെ 2 ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍ എന്നിവയുടെ ഓരോ ഉപഗ്രഹവും അടങ്ങുന്നവയുമായാണ് പിഎസ്എല്‍വിസി 45 വിക്ഷേപിച്ചത്. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ചതായും വിക്ഷേപണം പൂര്‍ണ വിജയമാണെന്നും ഐസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it