പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കണം: എളമരം കരിം എംപി
BY NSH18 Sep 2020 2:21 PM GMT

X
NSH18 Sep 2020 2:21 PM GMT
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപി ആവശ്യപ്പെട്ടു. രാജ്യസഭയിലെ ശൂന്യവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തൊട്ടാകെ 1995ലെ പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായ 65 ലക്ഷത്തോളം പിഎഫ് പെന്‍ഷന്‍കാരുണ്ട്. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്കുവഹിച്ച വിഭാഗമാണിവര്‍.
പെന്‍ഷന്‍ പരിഷ്‌കരണം എന്നുള്ളത് ഇവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി-സുപ്രിംകോടതി വിധികളും അവരുടെ ആവശ്യങ്ങളെ അംഗീകരിക്കുംവിധത്തിലുള്ളതാണ്. എന്നാല്‍, സര്‍ക്കാര്‍ ഈ വിഷയത്തിലെടുക്കുന്ന നിലപാട് തീര്‍ത്തും നിസ്സംഗമായ നിലയിലുള്ളതാണ്. അത് തിരുത്തി എത്രയുംവേഗം പിഎഫ് പെന്‍ഷന്‍ പരിഷ്‌കരിച്ച് തുക വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
'പ്രളയജിഹാദി'നു പിന്നിലെ ഗൂഢാലോചന
10 Aug 2022 2:34 PM GMTഅന്നമനടയില്‍ ഭീതിപരത്തി ശക്തമായ കാറ്റ്
10 Aug 2022 2:24 PM GMTമാളയില്‍ ക്യാമ്പുകള്‍ അവസാനിച്ചിട്ടും വീട്ടിലേക്ക് മടങ്ങാനാവാതെ...
10 Aug 2022 2:20 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMT