India

മോദിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചാല്‍ ടീഷര്‍ട്ടും തൊപ്പിയും വാഗ്ദാനം; ചട്ടലംഘനമെന്ന് ആരോപണം

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പേജ് മാത്രം മാര്‍ച്ച് 17 മുതല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവാക്കിയത് 46.6 ലക്ഷം രൂപയാണ്.

മോദിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചാല്‍ ടീഷര്‍ട്ടും തൊപ്പിയും വാഗ്ദാനം; ചട്ടലംഘനമെന്ന് ആരോപണം
X

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കു വേണ്ടിയുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് ചില ഫെയ്‌സ്ബുക്ക് പേജുകള്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പേജ് മാത്രം മാര്‍ച്ച് 17 മുതല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവാക്കിയത് 46.6 ലക്ഷം രൂപയാണ്. മൂന്ന് മാസം മുമ്പ് നിര്‍മിച്ച ഈ പേജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചാല്‍ സൗജന്യ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജുകള്‍, മോദി അനുകൂല മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍, ഫോണ്‍ കവറുകള്‍, തൊപ്പികള്‍ തുടങ്ങിയവയാണ് സൗജന്യമായി നല്‍കുന്നത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളവയാണ് ഈ ഉല്‍പ്പന്നങ്ങള്‍. നാഷന്‍ വിത്ത് നമോ എന്ന പേജും സമാനമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി, നാഷന്‍ വിത്ത് നമോ പേജുകള്‍ പരസ്യദാതാവിന്റെ വിശദാംശമായി നല്‍കിയ വിലാസങ്ങള്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന്റേതിന് സമാനമാണ്. എന്നാല്‍, ഈ പേജുകളുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ ബിജെപി വ്യക്തമാക്കിയിട്ടില്ല. രണ്ടു പേജുകളും കൂടി ഇതിനകം പരസ്യത്തിനായി 1.8 കോടി ചെലവാക്കിയിട്ടുണ്ട്. ആരാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

മോദിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചാല്‍ സൗജന്യങ്ങള്‍ നല്‍കുന്നത് വോട്ടിന് വേണ്ടി കൈക്കൂലി നല്‍കുന്നതിന് സമാനമാണ് എന്നതാണ് മറ്റൊരു പ്രധാന ആരോപണം. വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ മേധാവി ടി എസ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Next Story

RELATED STORIES

Share it