India

പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി വീണ്ടും നിയമിച്ചത് അമിത് ഷാ: നിതീഷ്‌കുമാര്‍

പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അതീവ സന്തുഷ്ടനാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് യുവജനങ്ങളെ ജെ.ഡി.യുവിലേക്ക് ആകര്‍ശിക്കുക എന്ന ദൗത്യമാണ് പ്രശാന്തിന്നു നല്‍കിയത്.

പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി വീണ്ടും നിയമിച്ചത് അമിത് ഷാ: നിതീഷ്‌കുമാര്‍
X

പാട്‌ന: തെരഞ്ഞെടുപ്പ് പ്രാചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി രണ്ടാമതും നിയമിക്കാന്‍ കരുക്കള്‍ നീക്കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രശാന്ത്കുമാറിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ രണ്ട് തവണ ഫോണില്‍ ബന്ധപ്പെട്ടതായും നിതീഷ് കുമാര്‍ വെളിപ്പെടുത്തി.

പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അതീവ സന്തുഷ്ടനാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് യുവജനങ്ങളെ ജെ.ഡി.യുവിലേക്ക് ആകര്‍ശിക്കുക എന്ന ദൗത്യമാണ് പ്രശാന്തിന്നു നല്‍കിയത്. പ്രശാന്ത് കിഷോറിന് അരാഷ്ട്രീയമായി നില്‍ക്കുന്ന യുവാക്കളെ പോലും ആകര്‍ശിക്കാനുള്ള കഴിവുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

2018 സെപ്തംബറിലാണ് പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നത്. രണ്ടാഴ്ചക്കകം അദ്ദേഹത്തെ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it