India

മുംബൈയിലെ മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

എട്ടോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

മുംബൈയിലെ മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
X

മുംബൈ: മുംബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. എട്ടോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്.

ആരെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. മുംബൈ ഡെപ്യൂട്ടി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.

Next Story

RELATED STORIES

Share it