ബാബരി മസ്ജിദ് ഭൂമി ഏറ്റെടുക്കല്‍: രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പിന്‍വാതില്‍ നീക്കം
ബാബരി മസ്ജിദ് ഭൂമി വിട്ടുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പിന്‍വാതിലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂ്ട്ടൂവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പ് തട്ടിപ്പ
അടുത്ത നാലു മാസത്തിനുള്ളില്‍ കാലാവധി അവസാനിക്കാനിരിക്കുന്ന മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനങ്ങള്‍ വെറും പ്രഹസനവും വഞ്ചനാപരവും ആണെന്ന് മറ്റൊരു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേരിടുന്ന തിരിച്ചടിയെ കുറിച്ച് ബി.ജെ.പി ക്യാംപില്‍ നിലനില്‍ക്കുന്ന കോലാഹലത്തിന്റെ തെളിവാണ് ബജറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന വാഗ്ദാനങ്ങള്‍. ഇത്തരം തിരഞ്ഞെടുപ്പു തട്ടിപ്പുകള്‍ ജനം തള്ളിക്കളയണമെന്നും മോഡി സര്‍ക്കാരിന്റെ പരാജയത്തിലേക്ക് ജനം ശ്രദ്ധപതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിമി നിരോധനം നീട്ടിയത് ജനാധിപത്യവിരുദ്ധം
സിമി നിരോധനം പുതുക്കിയ നടപടി തികഞ്ഞ അനീതിയും ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപ്പകപ്പോക്കലിന്റെ ആവര്‍ത്തനവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. 2001 ലെ ബി.ജെ.പി സര്‍ക്കാര്‍ സിമിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളും നീട്ടുകയായിരുന്നു. നിരോധന സമയത്ത് സിമിക്കെതിരേ ഭീകരവാദം ആരോപിക്കുന്ന ഒരു കേസുപോലും ഉണ്ടായിരുന്നില്ല. അതിനു ശേഷം അറസ്റ്റ് ചെയ്യപ്പെട്ട പല സിമി പ്രവര്‍ത്തകരെയും പിന്നീട് വെറുതെ വിട്ടു. മലേഗാവ്, അജ്മീര്‍, മക്ക മസ്ജിദ് തുടങ്ങിയ സ്‌ഫോടനക്കേസുകളില്‍ മുന്‍ സിമി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തെങ്കിലും പിന്നീട് ഇവക്ക് പിന്നിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടലുകള്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് വന്ന ഒരു സര്‍ക്കാരുകളും ഇത്തരം സംഘടനകളെ നിരോധിച്ചില്ല. സിമി നിരോധനം ഇതിനു മുമ്പു പുതുക്കിയ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഭീകര കൃത്യങ്ങളും അവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടില്ല. ജനാധിപത്യവിരുദ്ധമായി സിമിക്കെതിരേ തുടരുന്ന നിരോധനത്തിനെതിരേ പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി ബില്ലിനെതിരായ ബോധവല്‍ക്കരണം
ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുന്ന ജനാധിപത്യ, ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരെ രാജ്യവ്യാപക കാംപയിന്‍ നടത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചില അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ നിന്നും മുസ്‌ലിംകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം വിവേചനം ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളെ നിഷേധിക്കുന്നതാണ്. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി മുഹമ്മദാലി ജിന്ന, സെക്രട്ടറിമാരായ അബ്ദുല്‍ വാഹിദ് സേഠ്, അനീസ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMT