India

പോളിയോ വാക്‌സിന് ക്ഷാമം; പ്രതിരോധ കാംപയ്ന്‍ മാറ്റി; കേരളത്തെ ബാധിക്കില്ല

അതേ സമയം കേരളം, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതിയായ സ്‌റ്റോക്കുള്ളതിനാല്‍ ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ നല്‍കും.

പോളിയോ വാക്‌സിന് ക്ഷാമം; പ്രതിരോധ കാംപയ്ന്‍ മാറ്റി; കേരളത്തെ ബാധിക്കില്ല
X

ന്യൂഡല്‍ഹി: പിള്ളവാതം തടയാന്‍ വേണ്ടി നല്‍കുന്ന പോളിയോ വാക്‌സിന് ക്ഷാമം നേരിട്ടതിനാല്‍ രാജ്യ വ്യാപകമായി അടുത്ത മാസം 3 ന് നടത്തേണ്ടിയിരുന്ന പ്രതിരോധ കാംപയ്ന്‍ അനിശ്ചിതമായി മാറ്റി. അതേ സമയം കേരളം, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതിയായ സ്‌റ്റോക്കുള്ളതിനാല്‍ ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ നല്‍കും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മ്യൂണൈസേഷന്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. പ്രദീപ് ഹല്‍ദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് വേണ്ടി നല്‍കാന്‍ തയ്യാറാക്കിയിരുന്ന പോളിയോ വാക്‌സിനില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി വാക്‌സിനുകള്‍ നശിപ്പിച്ചിരുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനോഫി എന്ന സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Next Story

RELATED STORIES

Share it